Saturday, November 10

ഗരുഡ (Garuda)ഒരു കോമിക്ക് കഥാപാത്രം

ഗരുഡ

എനിക്ക് ചിത്രങ്ങള്‍ വരക്കാന്‍ ഇഷ്ടമാണ്.ധാരാളം വരക്കാറുണ്ട്. ഗരൂഡ എന്റെ ആദ്യത്തെ കോമിക് ചിത്രമാണ്.ഇനിയും ചിത്രങ്ങല്‍ ഞാന്‍ ഇവിടെ ഇടുന്നുണ്ട്, അഭിപ്രായാങ്ങള്‍ അറിയിക്കുമല്ലോ?ഈ ഗരുഡയുടെ ചിതം ഞാന്‍ വായിച്ച ഒരു “റ്റിങ്കിളിന്റെ” പുസ്തകത്തില്‍‍ നിന്നുമാണ്‍ എടുത്തത്‍. ഇങ്ങനെ ഞാന്‍ വായിക്കുന്ന ബുക്കുകളിലെ ചിത്രങ്ങളും വരക്കാറുണ്ട്.ഉദാഹരണത്തിന് ഹനുമാന്‍,മിക്കിയെയും,മിന്നി മൌസിനെയും‍, വരച്ചു. പിന്നെ പ്രകൃതിയില്‍ കാണുന്നവയും വരക്കാറുണ്ട്.ചിത്രങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കണമെന്നും, കൂടുതല്‍ സമയം ചിലവഴിക്കണം എന്നും ഉണ്ട്‍. പക്ഷെ പുതിയ സ്ഥലവും,സ്കൂളും പഠിത്തവും, മറ്റും ആയി ഇപ്പൊ ആകെ സമയം ഇല്ല. എങ്കിലും ചിത്രങ്ങല്‍ ഇടാന്‍ ശ്രമിക്കാം.

7 comments:

Sreejith K. said...

ഗരുഡയെ ഞാന്‍ കണ്ടിട്ടില്ലാത്തത് കൊണ്ട് അഭിപ്രായം പറയാന്‍ ആകുന്നില്ല. ആകെ കണ്ടിട്ടുള്ളത് ഇന്‍സ്പെകറ്റര്‍ ഗരുഡ് എന്ന കഥാപാത്രത്തേയാണ്.

ഇനിയും വരയ്ക്കൂ. എല്ലാ ആശംസകളും.

Rasheed Chalil said...

ഇനിയും ധാരാളം വരയ്കൂ... മിടുക്കനാവൂ... എല്ലാ ആശംസകളും.

വല്യമ്മായി said...

വരയുടെ കൂടുതല്‍ സങ്കേതങ്ങളെ കുറിച്ച് പഠിക്കാന്‍ ശ്രമിക്കുകയും കൂടുതല്‍ വരക്കുകയും ചെയ്യുക.ആശംസകള്‍

Shaf said...

ആശംസകള്‍
:)-Shaf

Anonymous said...

എടാ മാത്താ നീയും സ്കൌട്ടായോ?
ഞാനും ഒരു സ്കൌ‍ട്ടാ‍യിര്രുന്നു പണ്ട്.
അന്നാക്കൂ‍ട്ടിടെ ബ്ലോഗ് നോക്ക്.
മോന് വരയ്ക്കാനുള്ള കഴീവുണ്ട്...
ലോകപ്രശസ്തരായ ഒത്തീരി കലാകാ‍രന്മാരുണ്‍ട്..
ഇടങ്കയ്യന്മാരായി മോനേപ്പോലെ-മൈക്കലാഞ്ജലോ‍,ഡാവിഞ്ചീ, പാട്ടുകാരന്‍ പോള്‍ മക്കാര്‍ട്ട്നി,ജൂലിയസ് സീസര്‍....അവരെപ്പറ്റീ അമ്മയോടു ചോദിയ്ക്ക്.
പിന്നെ ഇറ്റ്ലീയിലൊരു പ്രോവെര്‍ബുണ്ട്-
“Left hand is the hand of the heart''
ഇനീയും നല്ല പടങ്ങള്‍ പോരട്ടേ മാത്താ‍..

മഴത്തുള്ളി said...

ദിക്ഷിത്ത്,

ഗരുഡ നല്ലൊരു കോമിക്ക് കഥാപാത്രമാണല്ലോ. നന്നായിരിക്കുന്നു.

പിന്നെ എനിക്ക് കുറെ സി.ഡി.യും കാസറ്റും അയച്ചുതരണം. പാട്ടു കേള്‍ക്കാനാ ;)

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രം. ഇനിയും വരയ്ക്കൂ..